മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണം: ഐഎസ്എം
'കേരളത്തിലെ ശ്രീനാരായണീയരുടെ പിന്തുടർച്ച അവകാശപ്പെടാൻ വെള്ളാപ്പള്ളിക്ക് സാധിക്കില്ല'

കണ്ണൂർ: അധികാര പങ്കാളിത്തത്തിലും ഉദ്യോഗത്തിലും മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഐഎസ്എം സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യത്ത് നിയമിക്കപ്പെട്ട നിരവധി കമ്മീഷനുകളും അനൗദ്യോഗിക ഏജൻസികളും പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളെ ഗൗരവമായി കാണാനും ഈ കണക്കുകളെ മുഖവിലക്കെടുത്ത് സ്പെഷ്യൽ പാക്കേജ് നടപ്പിലാക്കാനും സർക്കാറുകൾ തയ്യാറാവണമെന്ന് ഐഎസ്എം ചൂണ്ടിക്കാട്ടി.
മുസ്‌ലിംകൾ അനർഹമായി കയ്യടക്കുന്നുവെന്ന പ്രചരണം നടത്തുന്നവരുടെ ഉദ്ദേശ്യം വിദ്വേഷ പ്രചരണം മാത്രമാണ്. കേരളത്തിലെ ശ്രീനാരായണീയരുടെ പിന്തുടർച്ച അവകാശപ്പെടാൻ വെള്ളാപ്പള്ളിക്ക് സാധിക്കില്ല. ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഐഎസ്എം ആവശ്യപെട്ടു.
കണ്ണൂർ, വളപ്പട്ടണം റഹ്മ സെൻ്ററിൽ ജൂലൈ 26, 27 തിയ്യതികളിൽ നടന്ന കൗൺസിൽ കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ കെഎൽപി യൂസുഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. കെഎൻഎം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ശംസുദ്ധീൻ പാലക്കോട്, സംസ്ഥാന സെക്രട്ടറിമായ കെഎൽപി ഹാരിസ്, ഡോ. ഇസ്മാഈൽ കരിയാട്, ജില്ലാ സെക്രട്ടറി സിസി ശക്കീർ ഫാറൂഖി, ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, അദീബ് പൂനൂർ, ഡോ. മുബശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ഡോ. യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, ഡോ. ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, മുഹ്‌സിൻ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫവാസ് എളേറ്റിൽ, അബ്ദുൽ ഗഫൂർ പിസി, ജസീം സാജിദ്, ഹബീബ് നീരോൽപാലം,ഫിറോസ് വയനാട്, ദാനിഷ് കെ ഇഎഡ്, അനീസ് സിഎ തിരുവനന്തപുരം, സഅദ് കൊല്ലം എന്നിവർ സംസാരിച്ചു.
Adjust Story Font
16

