Quantcast

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സർക്കാർ

തമിഴ്‌നാടിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം കത്തയച്ചത്.

MediaOne Logo

Web Desk

  • Published:

    9 Nov 2021 12:17 PM IST

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സർക്കാർ
X

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സർക്കാർ. ബേബി ഡാമിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്തണമെന്നും കേന്ദ്ര ജല ജോയിന്റ് സെക്രട്ടറി കേരളത്തിനയച്ച കത്തിൽ നിർദേശിച്ചു.

തമിഴ്‌നാടിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം കത്തയച്ചത്. വണ്ടിപ്പെരിയാറിൽ നിന്ന് ഡാം സൈറ്റിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് തമിഴ്‌നാട് നേരത്തെ തന്നെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേരളം പരിഗണിച്ചില്ലെന്നും തമിഴ്‌നാട് കേന്ദ്ര ജല കമ്മീഷനെ അറിയിച്ചിരുന്നു.

കത്ത് മന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കിലും മറുപടി നൽകുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുത്തിട്ടില്ല. മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷമായിരിക്കും കത്തിന് മറുപടി നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിർദേശത്തെ കേരള സർക്കാർ എതിർക്കാനാണ് സാധ്യത. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിലുറച്ച് നിൽക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.



TAGS :

Next Story