Quantcast

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2024-11-02 16:12:18.0

Published:

2 Nov 2024 9:21 PM IST

restrictions on Idukki Satram-Pullumedu forest road
X

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴയിൽ എറണാകുളം ഏലൂരിലും കളമശേരിയിലും വ്യാപക നാശനഷ്ടമുണ്ടായി. ഏലൂരിൽ വീടിന് മുകളിൽ മരം വീണു. പാതാളത്ത് അപ്രേച്ച് റോഡിൻ്റെ മണ്ണിടിഞ്ഞു. മഞ്ഞുമ്മലിൽ വീടുകളിൽ വെള്ളം കയറി.

TAGS :

Next Story