Quantcast

കടബാധ്യത: ചങ്ങനാശ്ശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ

പൊലീസ് വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

MediaOne Logo

Web Desk

  • Updated:

    2026-10-31 10:26:46

Published:

31 Oct 2026 3:45 PM IST

കടബാധ്യത: ചങ്ങനാശ്ശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ
X

കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64), ഭാര്യ അനു (59) മകൻ സവിൻ (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്നും ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കട ബാധ്യതകളുടെ വിവരങ്ങളാണ് കുറിപ്പി‌ലുള്ളത്. മൂന്ന് ലക്ഷം രൂപ പലർക്കായി നൽകാൻ ഉണ്ടെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. അത് തീർക്കണമെന്നും സഹോദരനോട് ആവശ്യപ്പെടുന്നുണ്ട്.

ഓൺലൈൻ റമ്മിയാണോ കടബാധ്യതയ്ക്ക് കാരണമെന്ന നി​ഗമനത്തിലാണ് പൊലീസ്. ബാങ്ക് വിവരങ്ങൾ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story