Quantcast

'വാങ്ങുമ്പോൾ മൂന്ന് ബെഡ് റൂമുള്ള ഫ്ലാറ്റ് വേണം'; രാഹുൽ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്

2024 ഡിസംബർ 20ലെ ചാറ്റുകളാണ് പുറത്തു വന്നിട്ടുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-01-11 15:25:07.0

Published:

11 Jan 2026 8:54 PM IST

വാങ്ങുമ്പോൾ മൂന്ന് ബെഡ് റൂമുള്ള ഫ്ലാറ്റ് വേണം; രാഹുൽ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്
X

പാലക്കാട്:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്. ഫ്ലാറ്റ് വാങ്ങുന്നത് സംബന്ധിച്ച ചാറ്റാണ് പൊലീസിന് ലഭിച്ചത്. 2024 ഡിസംബർ 20ലെ ചാറ്റിൽ മൂന്ന് ബെഡ്‌റൂം ഫ്ലാറ്റ് തന്നെ വേണമെന്നും രാഹുൽ ആവശ്യപ്പെടുന്നുണ്ട്.

മറ്റ് രണ്ട് കേസുകളിൽ ഇല്ലാത്ത സാമ്പത്തിക ചൂഷണ ആരോപണം ഈ കേസിൽ ഉണ്ട്. അതിനെ സാധൂകരിക്കുന്ന ചാറ്റുകളാണ് പുറത്തുവരുന്നത്. പാലക്കാട് ഉള്ള ഒരു ഫ്‌ലാറ്റിന്റെ വിശദാംശങ്ങൾ അടങ്ങിയിട്ടുള്ള ഒരു പിഡിഎഫ് അതിജീവിതക്ക് അയക്കുന്നുണ്ട്. വളരെ സ്ഥല സൗകര്യമുള്ള മൂന്ന് ബെഡ് റൂമുകളുള്ള ഫ്‌ലാറ്റ് വാങ്ങാം എന്നാണ് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. എന്നാൽ, രണ്ട് ബെഡ് റൂമുള്ള ഫ്‌ലാറ്റ് പോരെ എന്ന് അതിജീവിത തിരിച്ച് ചോദിക്കുന്നുണ്ട്. ഒരു കോടിയിലധികം വിലയുള്ള ഫ്‌ലാറ്റിന്റെ വിവരങ്ങളാണ് രാഹുൽ അയച്ചത് എന്നാണ് വിവരം.

ഇരുവരും ഒന്നിച്ച് എത്തി ഫ്‌ലാറ്റ് കണ്ടിട്ടുണ്ടെന്നും സൂചനയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പലകാരണങ്ങൾ പറഞ്ഞ് ഇവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ചെരുപ്പ് വാങ്ങാനാണെന്ന് പറഞ്ഞ് 10,000 രൂപ വാങ്ങിയെന്നും അടിവസ്ത്രം വാങ്ങാനെന്ന് പറഞ്ഞിട്ടം കാശ് വാങ്ങിയിട്ടുണ്ടെന്നും അതിജീവിത നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

TAGS :

Next Story