Quantcast

തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ പരീക്ഷയിൽ കോപ്പിയടി; ഹരിയാന സ്വദേശികൾ പിടിയിൽ

മൊബൈൽ ഫോണ്‍ ഇൻസുലേഷൻ ടാപ്പുകൊണ്ട് വയറിൽ ഒട്ടിച്ചുവെച്ചാണ് സുനിൽ പരീക്ഷാ ഹാളിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-20 14:53:27.0

Published:

20 Aug 2023 6:56 PM IST

SUNIL
X

സുനിൽ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് രണ്ടുപേർ പിടിയിൽ. ഹരിയാന സ്വദേശികളായ സുനിൽ, സുമിത് കുമാർ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോട്ടണ്‍ ഹിൽ സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം.

ഫോൺ ഉപയോഗിച്ചാണ് ഇരുവരും കോപ്പിയടിച്ചതെന്ന് പൊലീസ് പറയുന്നു. മൊബൈൽ ഫോണ്‍ ഇൻസുലേഷൻ ടാപ്പുകൊണ്ട് വയറിൽ ഒട്ടിച്ചുവെച്ചാണ് സുനിൽ പരീക്ഷാ ഹാളിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കോപ്പിയടിച്ചതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.


TAGS :

Next Story