Quantcast

ചേലക്കര കോൺഗ്രസ് ലീഗുമായി വെച്ചുമാറിയേക്കും

പകരം കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും

MediaOne Logo

Web Desk

  • Updated:

    2026-02-19 04:38:12.0

Published:

19 Feb 2026 10:02 AM IST

ചേലക്കര കോൺഗ്രസ് ലീഗുമായി വെച്ചുമാറിയേക്കും
X

തൃശൂര്‍: ചേലക്കര മണ്ഡലം കോൺഗ്രസ് മുസ്‍ലിം ലീഗുമായി വെച്ചുമാറിയേക്കും. ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജനെ ചേലക്കരയിൽ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. പകരം കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം. എംപിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിൽ ഇത്തവണ കോൺഗ്രസാണ് മത്സരിക്കുക.



TAGS :

Next Story