'ജിതിന്‍ തന്‍റെ സഹോദരിയെക്കുറിച്ച് മോശം പറഞ്ഞിരുന്നു, അതാണ് പ്രകോപന കാരണം'; ചേന്ദമംഗലം കൂട്ടക്കൊലയില്‍ കുറ്റം സമ്മതിച്ച് പ്രതി
പ്രതി മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. പരിക്കേറ്റ ജിതിൻ കഴിഞ്ഞ ദിവസം തന്‍റെ സഹോദരിയെ കുറിച്ച് മോശം പറഞ്ഞിരുന്നുവെന്നും അതാണ് പ്രകോപനകാരണമെന്നും റിതു പറഞ്ഞു.
ജിതിനെ ആക്രമിക്കാനാണ് എത്തിയത്. തടുക്കാൻ ശ്രമിച്ചവരെയും പിന്നിട് ആക്രമിക്കുകയായിരുന്നു . റിതു NDPS കേസിൽ 52 ദിവസം ജയിലിൽ കഴിഞ്ഞ ആളാണ്. പ്രതി മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശി വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് മരിച്ചത്. മാരകയാധുങ്ങളുമായി എത്തിയ അയൽവാസിയായ റിതു രാജ് മൂവരെയും ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപെടുത്തുകയായിരുന്നു. തടയാനെത്തിയ വിനീഷയുടെ ഭർത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ലഹരിക്ക് അടിമയാണെന്നും നാട്ടിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും നാട്ടുകാർ പറഞ്ഞു. വേണുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് അയൽവാസികൾ പറയുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു. പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മോഷണവും അടിപിടിയുമുൾപ്പെടെ മൂന്ന് കേസുകൾ നിലവിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

