ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു
ഇന്നലെ റിതു ജയന്‍റെ വീട് ര് അടിച്ചുതകര്‍ത്തിരുന്നു

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി. അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി നൽകി.
ഇന്നലെ റിതു ജയന്‍റെ വീട് അടിച്ചുതകര്‍ത്തിരുന്നു. ഒരു വിഭാഗം നാട്ടുകാരാണ് ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവത്തിൽ രണ്ടുപേരെ വടക്കേക്കര പൊലീസ് പിടികൂടിയിരുന്നു. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഒരു വീട്ടിലെ മൂന്നുപേരെ അയൽവാസിയായ റിതു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉഷ,മകൾ വിനീഷ, ജിതിൻ, വേണു എന്നിവർക്കാണ് വെട്ടേറ്റത്. ജിതിൻ ഒഴികെ മൂന്നുപേരും പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. പ്രതി ലഹരിക്കടിമയാണെന്നും മാനസിക പ്രശ്‍നങ്ങൾ ഉണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പൊലീസ് തള്ളുകയായിരുന്നു.
Adjust Story Font
16

