Quantcast

കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് ചെന്നിത്തല; പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്രവും കേരളവും ഒരു മനസോടുകൂടി പ്രവർത്തിക്കണമെന്നും ചെന്നിത്തല കത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2021-04-22 11:07:23.0

Published:

22 April 2021 10:23 AM GMT

കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് ചെന്നിത്തല; പ്രധാനമന്ത്രിക്ക് കത്തയച്ചു
X

കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് സൗജന്യമായി വാക്സിൻ നൽകുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കേന്ദ്രവും കേരളവും ഒരു മനസോടുകൂടി പ്രവർത്തിക്കണമെന്നും ചെന്നിത്തല കത്തിൽ പറയുന്നു.

കോവിഷീൽഡിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ വില നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം കേന്ദ്ര സർക്കാറിന് ഒരു ഡോസിന് 150 രൂപക്കും സംസ്ഥാനങ്ങൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 650 രൂപക്കും നൽകാനാണ് തിരുമാനം.

TAGS :

Next Story