Quantcast

തുഷാര്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച ചെന്നിത്തലയുടെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണെന്ന് തുഷാർ

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-06-01 17:42:11

Published:

1 Jun 2026 10:00 PM IST

chennithala visits thushar
X

ആലപ്പുഴ: എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കാര്‍ത്തികപ്പള്ളിയിലെ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അശോക പണിക്കരുടെ വീട്ടില്‍ വച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'സംസ്ഥാന ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ്സിന്റെ ജനപ്രിയ നേതാവുമായ ആത്മസഹോദരന്‍ രമേശ് ചെന്നിത്തലയെ സ്‌നേഹപൂര്‍വ്വം കാര്‍ത്തികപ്പള്ളി കുന്നത്തുകാട്ടില്‍ വസതിയിലേക്ക് സ്വീകരിച്ചു. ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണ്. സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സുന്ദര നിമിഷത്തില്‍ അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസ്സും, ഏറ്റെടുത്തിരിക്കുന്ന ചുമതലകളില്‍ കൂടുതല്‍ നേട്ടങ്ങളും കുറിക്കുവാന്‍ കഴിയട്ടെയെന്നും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു' -തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി സതീശനെ ആലുവ ദേശത്തെ വീട്ടിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ജന്മദിനത്തിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് തുഷാര്‍ പ്രതികരിച്ചത്. 'മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ അറിയിച്ചു. സന്ദര്‍ശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ വി.ഡി സതീശനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞക്ക് എത്താന്‍ കഴിയാതിരുന്നത് കൊണ്ടാണ് ഇപ്പോള്‍ വന്നത്' -തുഷാര്‍ പറഞ്ഞു.

TAGS :

Next Story