Quantcast

നാട്ടിലില്ലെങ്കിൽ വോട്ട് പോകുമോ? എസ്ഐആറിൽ പ്രവാസികൾ എന്ത് ചെയ്യണം

കുടുംബമായി പുറത്തുതാമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം പ്രക്രിയകളാണ് ചെയ്യേണ്ടത് എന്ന് വിശദീകരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രത്തൻ ഖേൽക്കർ

MediaOne Logo

Web Desk

  • Published:

    5 Nov 2025 11:08 AM IST

നാട്ടിലില്ലെങ്കിൽ വോട്ട് പോകുമോ? എസ്ഐആറിൽ പ്രവാസികൾ എന്ത് ചെയ്യണം
X

Photo: MediaOne

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലും തിടുക്കപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് വലിയ ആശങ്കകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രധാനമായും കുടുംബത്തോടെ വിദേശത്ത് കഴിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുറപ്പിക്കാൻ എന്തുചെയ്യണമെന്നറിയാതെ പലരും ആശയക്കുഴപ്പത്തിലാണുള്ളത്. എന്നാൽ, കുടുംബമായി പുറത്തുതാമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം പ്രക്രിയകളാണ് ചെയ്യേണ്ടത് എന്ന് വിശദീകരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രത്തൻ ഖേൽക്കർ. എസ്ഐആറിൽ‍ സ്വാഭാവികമായും ഉയർന്നുവരാനിടയുള്ള സംശയങ്ങൾക്കുള്ള പരിഹാരങ്ങൾ വിശദമാക്കിക്കൊണ്ട് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളിൽ അധികപേരുടെയും വീടുകളിൽ അച്ഛനോ അമ്മയോ തുടങ്ങി ആരെങ്കിലുമൊക്കെ ഉണ്ടെന്നാണ് അവരുമായി സംസാരിച്ചപ്പോൾ അറിയാൻ സാധിച്ചത്. അത്തരം സാഹചര്യങ്ങളിൽ വീടുകളിലേക്ക് എത്തുന്ന ബിഎൽഒ ഉദ്യോ​ഗസ്ഥരുടെ കൈയിൽ മുതിർന്ന കുടുംബാം​ഗത്തിന് ഫോം പൂരിപ്പിച്ച് നൽകാവുന്നതാണ്. സ്ഥിരീകരണത്തിന്റെ ആവശ്യം മാത്രമേ വരുന്നുള്ളൂ. ഏതെങ്കിലും തരത്തിൽ അവ്യക്തതകളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന പാസ്പോർട്ട് അടക്കമുള്ള 12 രേഖകളിൽ ഏതെങ്കിലും ഒരെണ്ണം സമർപ്പിച്ചുകൊണ്ട് സ്ഥിരീകരിക്കാവുന്നതാണ്.

കുടുംബാം​ഗങ്ങൾ ആരും നാട്ടിലില്ലാത്ത സാഹചര്യങ്ങളിൽ അവർക്ക് ഓൺലൈനിലൂടെ എന്യൂമറേഷൻ ഫോം പൂരിപ്പിക്കാനുള്ള സംവിധാനമുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം എസ്ഐആറിന്റെ പ്രായോ​ഗികവത്കരണത്തിൽ വിഷമിക്കാനുള്ള സാഹചര്യമില്ലെന്നും രത്തൻ ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story