Quantcast

മുഖ്യമന്ത്രി തീവ്രവലതുപക്ഷവാദിയായി, സമരങ്ങളോട് പുച്ഛം: വി.ഡി സതീശൻ

''25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്ക്''

MediaOne Logo

Web Desk

  • Updated:

    2025-12-11 07:50:07.0

Published:

11 Dec 2025 12:11 PM IST

മുഖ്യമന്ത്രി തീവ്രവലതുപക്ഷവാദിയായി, സമരങ്ങളോട് പുച്ഛം: വി.ഡി സതീശൻ
X

കൊച്ചി: മുഖ്യമന്ത്രി തീവ്രവലതുപക്ഷവാദിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്ക്. സമരങ്ങളോടുള്ള പുച്ഛമൊക്കെ ഇതിന്റെ ഭാഗമാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. ലൈംഗീക അപവാദക്കേസുകളില്‍ പെട്ട എത്ര പേർ സ്വന്തം മന്ത്രിസഭയിലും പാർട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണം. ഇടതുപക്ഷ എംഎല്‍എയായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള പരാതി മുഖ്യമന്ത്രി 13 ദിവസം പൂഴ്ത്തി വെച്ചു. മുഖ്യമന്ത്രിയുടെത് പി.ടി കുഞ്ഞു മുഹമ്മദിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

42 കൊല്ലം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയിലാണ് സിപിഎം മത്സരിച്ചിരുന്നത്. എത്രയോ തവണ ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. അയ്യപ്പൻ്റെ സ്വർണ്ണം കവർന്നവൻ ഇപ്പോഴും പാർട്ടിക്കാരനാണ്. പത്മകുമാറിനെതിരെ എന്ത് കൊണ്ട് നടപടിയില്ലെന്നും വി.ഡി സതീശന്‍ ചോദിച്ചു.

Watch Video Report


TAGS :

Next Story