വെനസ്വേലയിലെ യുഎസ് അതിക്രമം കാടത്തമെന്ന് മുഖ്യമന്ത്രി
മുൻകൂട്ടി ആസൂത്രണം നടത്തി ഏറ്റവും ഉയർന്ന ഭരണാധികാരിയെ ബന്ദിയാക്കുന്നു. രാജ്യത്തിന്റെ അതിർത്തികൾ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം: വെനസ്വേലയിലെ യുഎസ് അതിക്രമം തെമ്മാടിത്തവും കാടത്തവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുൻകൂട്ടി ആസൂത്രണം നടത്തി ഏറ്റവും ഉയർന്ന ഭരണാധികാരിയെ ബന്ദിയാക്കുന്നു. രാജ്യത്തിന്റെ അതിർത്തികൾ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് വെനസ്വേലയിൽ കടന്നുകയറി ആക്രണം നടത്തിയ അമേരിക്ക പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. ഇവരെ ന്യൂയോർക്കിലെത്തിച്ച് ലഹരിക്കടത്തിന് വിചാരണ ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ് യുദ്ധക്കപ്പലിൽ കൈവിലങ്ങണിഞ്ഞ് നിൽക്കുന്ന മദുറോയുടെ ചിത്രവും ട്രംപ് പുറത്തുവിട്ടിരുന്നു.
watch video report
Next Story
Adjust Story Font
16