Quantcast

കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ പ്രതിപക്ഷവും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി; ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് സതീശൻ

കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച വിവരവും മുഖ്യമന്ത്രി വിശദീകരിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-01-15 14:35:28.0

Published:

15 Jan 2024 12:46 PM GMT

Chief Minister wants the opposition to participate in the agitation against the Centre
X

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരായ പ്രക്ഷോഭത്തില്‍ പ്രതിപക്ഷവും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി അഭ്യർഥന മുന്നോട്ട് വച്ചത്.

എന്നാൽ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളില്‍ യോജിപ്പ് ഉണ്ടെന്നും സമരത്തില്‍ പങ്കെടുക്കുന്ന കാര്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

കേന്ദ്രസർക്കാർ സാമ്പത്തികമായി എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുവെന്ന വിവരം പ്രതിപക്ഷ നേതാവ് വി.ഡി സതീശനോടും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയോടും മുഖ്യമന്ത്രി പങ്കുവച്ചു. ക്ഷേമപ്രവർത്തനങ്ങള്‍ അടക്കം മുടങ്ങിയ അവസ്ഥയുണ്ട്. കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച വിവരവും മുഖ്യമന്ത്രി വിശദീകരിച്ചു.

കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും പങ്കെടുക്കുന്ന സമരം ഡല്‍ഹിയില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പ്രതിപക്ഷം കൂടി ഭാഗമാകണമെന്നാണ് മുഖ്യമന്ത്രി അഭ്യർഥിച്ചത്. ഘടകകക്ഷികളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം, ഡല്‍ഹിയിലെ സമരത്തിന്‍റെ ദിവസം നാളെ ചേരുന്ന ഇടത് മുന്നണി യോഗം തീരുമാനിക്കും. നിയമസഭ സമ്മേളനത്തിന് മുന്‍പ് സമരം നടത്താനാണ് ആലോചന.

TAGS :

Next Story