'എനിക്കെതിരായ ഇഡി അന്വേഷണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്'; പി.വി അൻവര്‍
പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്

കോഴിക്കോട്: തനിക്കെതിരെ ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അന്‍വർ . പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇല്ലാതാക്കാനാണ് നീക്കമെന്നും അന്‍വർ ആരോപിച്ചു.
മീഡിയവണ്‍ പോള്‍കാസ്റ്റിലാണ് അന്‍വറിന്‍റെ പ്രതികരണം. പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനാണ് സിപിഎം - ബിജെപിയുമായി സന്ധിയുണ്ടാക്കുന്നത്. മുഹമ്മദ് റിയാസ് അമിത അധികാരം പ്രകടപ്പിക്കുന്ന മന്ത്രിയാണെന്നും വെള്ളാപ്പള്ളി വിഷയത്തിലും പൊലീസ് അതിക്രമങ്ങളിലും റിയാസിന് നിലപാടില്ലെന്നു അൻവർ ആരോപിച്ചു.
വി.ഡി സതീശന് തന്നോട് വളരെ ആത്മാര്‍ഥമായ സമീപനമാണുള്ളതെന്നും അൻവര്‍ പറഞ്ഞു. ത്രിതല തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഞാൻ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റുണ്ടോ സ്ഥാനാര്‍ഥിത്വം ഉണ്ടോ എന്ന് നോക്കിയല്ല. പിണറായിയെ താഴെയിറക്കുക എന്നതിന് ഏറ്റവും വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നിൽ നിൽക്കുക എന്ന് തന്നെയാണ് അന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

