Quantcast

'ജനസദസ് പരിപാടിയുടെ ചുമതല ചീഫ് സെക്രട്ടറിക്ക്, ജില്ലയുടെ ചുമതല മന്ത്രിമാർക്ക്'; ഉത്തരവ് പുറത്ത്

നവംബർ 18 വൈകിട്ട് 3. 30ന് മഞ്ചേശ്വരത്ത് നിന്ന് പരിപാടി ആരംഭിക്കും

MediaOne Logo

Web Desk

  • Updated:

    2023-09-24 10:25:50.0

Published:

24 Sept 2023 2:46 PM IST

ജനസദസ് പരിപാടിയുടെ ചുമതല ചീഫ് സെക്രട്ടറിക്ക്, ജില്ലയുടെ ചുമതല മന്ത്രിമാർക്ക്; ഉത്തരവ് പുറത്ത്
X

തിരുവനന്തപുരം: ജനസദസ് പരിപാടി സംബന്ധിച്ചുള്ള മാർഗ രേഖവും ഉത്തരവും സർക്കാർ പുറത്തിറക്കി. പരിപാടിയുടെ പ്രചാരണവും ചിലവടക്കമുള്ള കാര്യങ്ങളും നിർവഹിക്കാൻ ചീഫ് സെക്രട്ടറി വി.വേണുവിനെ ചുമതലപ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല കോ-ഓഡിനേറ്ററായി പാർലമെന്ററി കാര്യമന്ത്രി കെ.രാധാകൃഷ്‌ണനെ ചുമതലപ്പെടുത്തി.

പരിപാടി വിജയമാക്കാനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കും മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ജില്ല കലക്ടർമാർക്കുമായിരിക്കുമെന്നും ഉത്തരവിലുണ്ട്.

ജനസദസ് പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും സംഘടിപ്പിക്കും.സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുള്ള ആൾക്കാരെയും പങ്കെടുപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നവംബർ 18 വൈകിട്ട് 3. 30ന് മഞ്ചേശ്വരത്ത് നിന്ന് പരിപാടി ആരംഭിക്കും. ഒരു ദിവസം പോലും ഇടവേളയില്ലാതെയാണ് ജനസദസ് പരിപാടി നടക്കുന്നത്.


TAGS :

Next Story