Quantcast

ഹിയറിങ്ങിൽ ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും ഉണ്ടാകില്ല; എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി

ഹിയറിംങ് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് ചീഫ് സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2025-04-12 15:57:10.0

Published:

12 April 2025 7:26 PM IST

ഹിയറിങ്ങിൽ ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും ഉണ്ടാകില്ല; എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി
X

തിരുവനന്തപുരം: സർവീസ് ചട്ടലംഘനത്തിന്റെ പേരിൽ സസ്പെൻഷനിൽ കഴിയുന്ന‌ എൻ. പ്രശാന്ത് ഐഎഎസിന് ചീഫ് സെക്രട്ടറി രേഖാമൂലം മറുപടി നൽകി. ഈ മാസം 16ന് ഹിയറിംഗിന് നേരിട്ട് ഹാജരാകമെന്നും ഇത് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഹിയറിങ്ങിൽ ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും ഉണ്ടാകില്ല. പ്രശാന്തിൻ്റെ ആവശ്യപ്രകാരം കാര്യങ്ങൾ നേരിട്ട് കേട്ട് വിലയിരുത്തൽ മാത്രമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നും ചൂണ്ടിക്കാട്ടി എൻ പ്രശാന്ത് രംഗത്തെത്തിയിരുന്നു. എന്നാൽ അത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു. ഇത് അസാധാരണമാണെന്നും വകുപ്പുതല നടപടിയുടെ ഭാഗമായവരോട് സംസാരിക്കുന്നത് എങ്ങനെയാണ് ലൈവ് സ്ട്രീമിങ് നടത്തുക എന്നായിരുന്നു ചീഫ് സെക്രട്ടറി ചോദിച്ചത്.

വാർത്ത കാണാം:


TAGS :

Next Story