Quantcast

തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പ്രതി അറസ്റ്റിൽ

പ്രതി ഗീതുവിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    14 Aug 2023 12:26 PM GMT

child kidnap attempt transgender arrest trivandrum
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതി ഗീതുവിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നത്. കുട്ടിയും കുടുംബവും സർക്കസ് കാണാൻ വന്നതായിരുന്നു. ഇതിനിടെ ട്രാൻസ്ജെന്‍ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയിൽ നിന്നും പിടിച്ചുവലിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു.

പ്രസാദ് ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.



TAGS :

Next Story