Quantcast

കുട്ടികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി വിദ്യാലയങ്ങൾ; ഒന്നാം ക്ലാസിലേക്കെത്തുന്നത് മൂന്നുലക്ഷത്തിലധികം കുരുന്നുകൾ

പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    1 Jun 2023 12:53 AM GMT

Children are back in school,latest malayalam news, അവധിക്കാലത്തിന് വിട; കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്,സ്കൂളുകള്‍ ഇന്ന് തുറക്കും
X

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലായങ്ങളിൽ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകൾ സ്‌കൂൾമുറ്റത്തേക്ക് എത്തുന്നത്.

മലയൻകീഴ് സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആവും പ്രവേശനോത്സവ പരിപാടികൾ നടക്കുക. സംസ്ഥാന തല പരിപാടി നടക്കുന്ന മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസ് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി.

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സർക്കാർ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നൽകും. സ്‌കൂൾബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതൽ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കി.

TAGS :

Next Story