Quantcast

ഗവര്‍ണറുടെ ഭരണഘടനാധികാരങ്ങള്‍ കുട്ടികള്‍ അറിഞ്ഞിരിക്കണം, പത്താംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി

ഹയര്‍ സെക്കന്ററി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോഴും ഗവര്‍ണറുടെ ഭരണഘടനാധികാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2025-06-20 10:00:23.0

Published:

20 Jun 2025 1:36 PM IST

ഗവര്‍ണറുടെ ഭരണഘടനാധികാരങ്ങള്‍ കുട്ടികള്‍ അറിഞ്ഞിരിക്കണം, പത്താംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി
X

തിരുവന്തപുരം: ഗവര്‍ണ്ണറുടെ ഭാരഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. പത്താം ക്ലാസ് പാഠപുസ്തകത്തിലാണ് ഉള്‍പ്പെടുത്തുക. ഹയര്‍ സെക്കന്ററി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോഴും ഇത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണം. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തില്‍ ആണ് ഉള്‍പ്പെടുത്തുക. ഈ അവസരത്തില്‍ കുട്ടികള്‍ ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. കുട്ടികള്‍ തെറ്റായി മനസ്സിലാക്കാന്‍ പാടില്ല. അടുത്ത വര്‍ഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

''ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെക്കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങളായതുകൊണ്ട് ഗവര്‍ണറുടെ ഭരണഘടനാധികാരത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. ഹയര്‍സെക്കന്‍ഡറി പാഠപുസ്തങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തും,'' മന്ത്രി പറഞ്ഞു.

എബിവിപി പ്രവര്‍ത്തകര്‍ ഇന്നലെ തന്റെ വീടിന് നേരെ ആക്രമണം നടത്തിയെന്നും രഹസ്യമായി പതിയിരുന്ന് നടത്തുന്ന ആക്രമണങ്ങളാണെന്നും അതില്‍ രാജ്ഭവനില്‍ പ്രവര്‍ത്തിക്കുന്ന എബിവിപികാര്‍ക്ക് പങ്കുണ്ടോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

''ഇന്ന് വഴുതക്കാട് ഒളിമ്പിക്‌സ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്തു വരുന്ന വഴി പതിയിരുന്ന് പതിനഞ്ചോളം എബിവിപി പ്രവര്‍ത്തകര്‍ വാഹനം ആക്രമിച്ചു. ദേശീയപതാക വലിച്ചുകീറി. രാജ്ഭവന് ഇതിലെല്ലാം പങ്കുണ്ടോയെന്നതില്‍ സംശയമുണ്ട്. നടക്കുന്നത് പതിയുരുന്നുള്ള ആക്രമണം. ഉന്നതകേന്ദ്രങ്ങള്‍ പറയാതെ അത്തരം പ്രവര്‍ത്തിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ പോകാനുള്ള സാഹചര്യം കുറവാണ്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് രാജ്ഭവന്‍ പങ്കുണ്ട്. രാജ്ഭവന്‍ ഓഫീസ് സ്റ്റാഫ് തിരുവന്തപുരത്തെ അറിയപ്പെടുന്ന ആര്‍ എസ് എസ് കാരന്‍,'' അദ്ദേഹം പറഞ്ഞു.

TAGS :

Next Story