Quantcast

സംസ്ഥാനത്ത് വീണ്ടും കോളറ; രോ​ഗം ഇതര സംസ്ഥാന തൊഴിലാളിക്ക്

ഈ വർഷത്തെ മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-27 16:52:31.0

Published:

27 Oct 2025 10:05 PM IST

സംസ്ഥാനത്ത് വീണ്ടും കോളറ; രോ​ഗം ഇതര സംസ്ഥാന തൊഴിലാളിക്ക്
X

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എറണാകുളതെത്തിയത്.

ഛര്‍ദിയും വയറിളക്കവും മൂലം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 27 തിരുവനന്തപുരത്ത് കോളറ ബാധിച്ച് 63 കാരൻ മരിച്ചിരുന്നു. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസ് ആലപ്പുഴയിലായിരുന്നു.

TAGS :

Next Story