തിരുവനന്തപുരത്തെ വൈഡൂര്യ ഖനനം: അന്വേഷണം എങ്ങുമെത്തിയില്ല
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

തിരുവനന്തപുരം പാലോട് മണച്ചാല വനത്തിലെ വൈഡൂര്യ ഖനനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ഖനനം പുറത്തറിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വനം വകുപ്പ് അന്വേഷണ സംഘത്തിന് പ്രതികളെ കണ്ടെത്താനായില്ല. വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും പ്രതികളുടെ ഒരു തുമ്പും കണ്ടെത്താനായില്ല. ഡിറ്റണേറ്റർ അടക്കമുള്ള സ്ഫോടകവസ്തുക്കൾ കാട്ടിനുള്ളിൽ എത്തിച്ച് ദിവസങ്ങളോളം സ്ഫോടനം നടത്തി. എന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ ഒന്നും അറിഞ്ഞില്ല.
പരിസ്ഥിതി ലോല പ്രദേശത്ത് നടന്ന വൈഡൂര്യ ഖനനത്തിനു പിന്നിലെ പ്രതികൾക്ക് ഉന്നതബന്ധമുള്ളതിനാലാണ് പിടികൂടാത്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അന്വേഷണം അട്ടിമറിച്ചാൽ വനം വകുപ്പ് ഓഫീസിനു മുന്നിൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. വാമനപുരം എം.എൽ.എ ഡി.കെ മുരളിയും ഉന്നതതല അന്വേഷണം ആവശ്യപെട്ട് വനം മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
Adjust Story Font
16
