Quantcast

സിഐയെ കൈയേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ

പോളിങ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ എസ്ഐയെയും സസ്പെൻഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    14 April 2026 12:11 PM IST

DySP suspended for leaking information to PV Anvar
X

തിരുവനന്തപുരം: സിഐയെ കൈയേറ്റം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണ മോഹനെതിരെയാണ് നടപടി. പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെയായിരുന്നു സംഭവം. പാസ് ഇല്ലാതെ എത്തിയ കൃഷ്ണ മോഹനെ തടഞ്ഞതാണ് പ്രകോപിതനാവാൻ കാരണം.

കൂടാതെ, പോളിങ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ എസ്ഐക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കോവളം സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ സതികുമാറിനാണ് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി. പൊലീസ് ഉ​ദ്യോസ്ഥൻ മദ്യപിച്ചെത്തിയതായി തെരഞ്ഞെടുപ്പ് ഉ​ദ്യോ​ഗസ്ഥർ പരാതിപ്പെട്ടിരുന്നു.

TAGS :

Next Story