Quantcast

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു; ക്രൂരമർദനം

13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ കേസെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-01-07 07:33:12.0

Published:

7 Jan 2023 6:16 AM GMT

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു; ക്രൂരമർദനം
X

കൊല്ലം: നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ച് സി.ഐ.ടി.യു പ്രവർത്തകർ. യൂനിയൻ കോർപ്പ് സൂപ്പർ മാർക്കറ്റ് ഉടമ ഷാനിനാണ് മർദനമേറ്റത്. സംഭവത്തിൽ 13 പേർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. സി.ഐ.ടി.യു പ്രവർത്തകനായ കിരൺ ഗോഡൗണിലെത്തി ബഹളം വച്ചത് ചോദ്യംചെയ്തതിനായിരുന്നു മർദനമെന്നാണ് വിവരം. കിരണിനെ പറഞ്ഞുവിട്ടതിനു പിന്നാലെ സി.ഐ.ടി.യു പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. തുടർന്നായിരുന്നു ക്രൂരമർദനം.

നേരത്തെ, കിരൺ മദ്യലഹരിയിലാണ് ഗോഡൗണിലെത്തി ബഹളംവച്ചതെന്ന് കടയുടമ ആരോപിക്കുന്നു. ആക്രമണത്തിൽ ഷാൻ ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, വൈകീട്ടോടെ പാർട്ടി നേതാക്കൾ ഒത്തുതീർപ്പിനു ശ്രമിച്ചിരുന്നെന്നും ഷാൻ പറഞ്ഞു.

Summary: CITU workers brutally attacks a super market owner at Nilamel, Kollam

TAGS :

Next Story