'ഞങ്ങളുടെ നേതാക്കളെ വിമർശിച്ചപ്പോഴും അങ്ങയോടുള്ള ബഹുമാനം വർധിച്ചിട്ടേയുള്ളൂ'; സുകുമാരൻ നായരെ പ്രശംസിച്ച് എംഎസ്എഫ് ജനറൽ സെക്രട്ടറി
സുകുമാരൻ നായർ ഇന്ന് നടത്തിയത് ഒരു സമുദായ നേതാവിന്റെ എല്ലാ ഉത്തരവാദിത്തവും പ്രഖ്യാപിച്ച ഒരു പത്രസമ്മേളനമായിരുന്നു എന്ന് സി.കെ നജാഫ് പറഞ്ഞു

- Updated:
2026-01-18 16:26:10.0

കോഴിക്കോട്: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പ്രശംസിച്ച് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ്. സുകുമാരൻ നായർ ഇന്ന് നടത്തിയത് ഒരു സമുദായ നേതാവിന്റെ എല്ലാ ഉത്തരവാദിത്തവും പ്രഖ്യാപിച്ച ഒരു പത്രസമ്മേളനമായിരുന്നു എന്ന് നജാഫ് ഫേസ്ബുക്കിൽ കുറിച്ചു.
തങ്ങളുടെ അവകാശങ്ങൾ, ബോധ്യങ്ങൾ, നിലപാടുകൾ, അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി എല്ലാ രാഷ്ട്രീയ ചോദ്യങ്ങളും ഉയർത്തുമ്പോഴും നിഴലിച്ചു നിൽക്കുന്ന എൻഎസ്എസ് പക്ഷം മാതൃകാപരമാണ്. എല്ലാ മനുഷ്യരുടേയും പുരോഗതിയാണ് രാജ്യപുരോഗതി. സമുദായത്തിന്റെ താത്പര്യങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുക എന്നതിന്റെ ലക്ഷ്യം കളങ്കമില്ലാതെ ഭയലേശമന്യേ പറയുന്നത് ആ ബോധത്തിലാണെന്നും നജാഫ് പറഞ്ഞു.
ഈ പോസ്റ്റ് ചർച്ചയായതോടെ നജാഫ് വിശദീകരണവുമായി രംഗത്തെത്തി. സംഘ്പരിവാറിന്റെ താത്പര്യത്തിന് മുന്നിൽ എൻഎസ്എസിനെ ബലി കഴിക്കാതെ കൊണ്ടുനടക്കുന്നത് അടക്കമുള്ള കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷനേതാവിനെ വിമർശിച്ചതുകൊണ്ട് മാത്രം എൻഎസ്എസ് സെക്രട്ടറി ഒരു തെറ്റല്ലെന്നും നജാഫ് പറഞ്ഞു.
Adjust Story Font
16
