Quantcast

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്.

MediaOne Logo

Web Desk

  • Published:

    13 April 2024 4:17 AM GMT

Manaveeyam Veedhi
X

തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണനാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story