Quantcast

പെരുമ്പാവൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ കത്തിക്കുത്ത്; തൊഴിലാളികൾക്ക് പരിക്കേറ്റു

പൊതുസ്ഥലത്ത് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-27 15:25:57.0

Published:

27 Oct 2023 3:24 PM GMT

Clash at Beverages Outlet in Perumbavoor; Workers were injured
X

എറണാകുളം: പെരുമ്പാവൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ കത്തിക്കുത്ത്. മദ്യത്തിന്റെ ലോഡ് ഇറക്കികൊണ്ടിരുന്ന യൂണിയൻ തൊഴിലാളികൾക്ക് പരിക്കേറ്റു. ലോഡിങ് തൊഴിലാളിയായ സുനീറിനെ ആക്രമിക്കാൻ എത്തിയ അല്ലപ്ര സ്വദേശി ഷിയാസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിയാസിന്റെ ആക്രമണത്തിൽ സുനീറിന്റെ ചെവിയുടെ പിൻഭാഗത്ത് കുത്തേറ്റു. പരിക്ക് ഗുരുതരമല്ല. സുനീറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിയാസ്, സാദിഖ് എന്നീ തൊഴിലാളികൾക്ക് പരിക്കേറ്റു.

പൊതുസ്ഥലത്ത് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് സുനീറും ഷിയാസും തമ്മിൽ നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നു. മദ്യപാനം ചോദ്യം ചെയ്തതിന്റെ വിരോധമാണ് പുതിയ സംഭവത്തിന് കാരണം.


Clash at Beverages Outlet in Perumbavoor; Workers were injured

TAGS :

Next Story