Quantcast

കോഴിക്കോട്ട് സ്വകാര്യ ട്യൂഷൻ സെൻ്ററിന് മുന്നിൽ വിദ്യാര്‍ഥികൾ ഏറ്റുമുട്ടി; പത്താംക്ലാസുകാരന്‍റെ നില അതീവ ഗുരുതരം

ഫെയർവെൽ പരിപാടിയോട് അനുബന്ധിച്ച് നടന്ന തർക്കമാണ് സംഘർഷത്തിന് കാരണം

MediaOne Logo

Web Desk

  • Updated:

    2025-03-01 01:10:29.0

Published:

28 Feb 2025 10:45 AM IST

കോഴിക്കോട്ട് സ്വകാര്യ ട്യൂഷൻ സെൻ്ററിന് മുന്നിൽ വിദ്യാര്‍ഥികൾ  ഏറ്റുമുട്ടി; പത്താംക്ലാസുകാരന്‍റെ നില അതീവ ഗുരുതരം
X

കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിനു സമീപം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ പത്താംക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു. സ്കൂളിലെ ഫെയർവെൽ പാർട്ടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കേസിൽ നാലു പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി പഴയ ബസ്റ്റാൻഡിൽ സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെലിൽ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കപ്പിൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്ന് പോവുകയും ഇത് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൂവി വിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലെ തുടക്കം. സംഭവം സ്ഥലത്തുതന്നെ അധ്യാപകർ ഇടപെട്ട് പരിപാടി നിർത്തിവെക്കുകയും വിദ്യാർഥികളെ മാറ്റുകയും ചെയ്തു. എന്നാൽ പിന്നീട് എംജിഎം സ്കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് ഇന്നലെ വൈകിട്ടോടെ താമരശ്ശേരിയിലെത്തി. തുടർന്നാണ് സ്ഥലത്ത് വലിയ സംഘർഷമുണ്ടായിരുന്നു.

സംഘർഷത്തിൽ എംജെ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന് ഗുരുതരമായി പരിക്കേറ്റു. വിദ്യാർഥിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് കേസെടുക്കുകയും 4 വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


TAGS :

Next Story