Quantcast

കെ.എസ്‌.യു.വിന്റെ രാജ്ഭവൻ മാർച്ചിൽ സംഘർഷം: പൊലീസ് ലാത്തിവീശി

രണ്ട് പ്രവർത്തകർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2023-03-24 15:56:14.0

Published:

24 March 2023 3:49 PM GMT

Clash in KSUs Raj Bhavan march
X

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പൊലീസും സഹപ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. രണ്ട് പ്രവർത്തകർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സ്ഥലത്ത് നിന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം ശിക്ഷിച്ചതോടെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയത്. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക.

TAGS :

Next Story