Quantcast

മഹാരാജാസിൽ സംഘർഷാവസ്ഥ: കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചു

നിയമനടപടി പൊലീസ് തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ വി എസ് ജോയ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-01-18 11:43:22.0

Published:

18 Jan 2024 10:07 AM GMT

maharajas college
X

കൊച്ചി: മഹാരാജാസ് കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഹോസ്റ്റലും കോളജും അടച്ചിടുമെന്ന് പ്രിൻസിപ്പൽ വി എസ് ജോയ്. തിങ്കളാഴ്ച പാരൻസ് മീറ്റിങ് നടത്തും. ബുധനാഴ്ച സർവ്വകക്ഷി യോഗം ചേരും. നിയമനടപടി പൊലീസ് തീരുമാനിക്കും. കോളജിലെ അറബി അധ്യാപകനെതിരായ ആക്രമണത്തിൽ അന്വേഷണം നടത്തിയതിന് ശേഷം നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അനിശ്ചിതകാലത്തേക്ക് കോളേജിലും ഹോസ്റ്റലും അടച്ചിടാനാണ് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ കഴിഞ്ഞ ദിവസം അതിക്രമത്തിലേക്ക് വഴിമാറി. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം ചേർന്ന് തീരുമാനം എടുത്തിരിക്കുന്നത്.

കോളേജിലുണ്ടായ സംഭവങ്ങളിൽ നിയമനടപടികൾ സംബന്ധിച്ച് സർവകലാശാല തീരുമാനമെടുത്തിട്ടില്ല. വിദ്യാർത്ഥി സംഘടനകൾക്കെതിരെ നിലവിൽ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അധ്യാപകന് മർദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാകും തീരുമാനമെടുക്കുകയെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ബുധനാഴ്ച എല്ലാ പാർട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും അന്തിമതീരുമാനം എടുക്കുക.

ഇതിനിടെ, കോളേജിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകനും മൂന്നാം വർഷ വിദ്യാർഥിയുമായ ബിലാലിനെ ആശുപത്രിയിൽ കയറി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. ജനറൽ ആശുപത്രിയുടെ ചില്ലുകളും എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു. സാരമായി പരിക്കേറ്റ ബിലാൽ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

TAGS :

Next Story