Quantcast

മലപ്പുറം തെന്നല പഞ്ചായത്തിൽ വികസന സദസിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം

സർക്കാറിന്റെ വികസന വീഡിയോ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞതോടെയാണ് വാക്കേറ്റം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    16 Oct 2025 9:37 AM IST

മലപ്പുറം തെന്നല പഞ്ചായത്തിൽ വികസന സദസിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം
X

മലപ്പുറം: മലപ്പുറം തെന്നല പഞ്ചായത്തിൽ വികസന സദസിനിടെ വാക്കേറ്റവും കയ്യാങ്കളിയും. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് വാക്കേറ്റമുണ്ടായത്. സർക്കാറിന്റെ വികസന വീഡിയോ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞതോടെയാണ് വാക്കേറ്റം ഉണ്ടായത്.

സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ വികസന സദസ് നടന്നുവരികയാണ്. പക്ഷെ വികസന സദസുമായി ബന്ധപ്പെട്ട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. എന്നാൽ ആ തീരുമാനത്തിന് വിരുദ്ധമായി മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ വികസന സദസ് നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ തെന്നല പഞ്ചായത്തില്‍ പരിപാടി നടക്കുന്നതിനിടെ സർക്കാറിന്റെ വികസന വീഡിയോ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാക്കേറ്റമുണ്ടായത്.

പഞ്ചായത്തിന്റെ വികസനങ്ങൾ മാത്രമേ പരിപാടിയിൽ പറയുകയുള്ളൂവെന്നും തെന്നല പഞ്ചായത്തിലുള്ള സിപിഎമ്മിന്റെ ഒരു അം​ഗം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ആളാണെന്നും പറഞ്ഞതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

TAGS :

Next Story