കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു
ആക്രമണം നടത്തിയ മുണ്ടൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. കല്‍പ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഘര്‍ഷം.
അമ്പലത്തില്‍ എത്തിയ യുവതിയോട് പൂ വേണമോ എന്ന് പൂകച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. ആക്രമണം നടത്തിയ മുണ്ടൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടേയും പരിക്ക് ഗുരുതരമല്ല.
Next Story
Adjust Story Font
16

