Quantcast

'യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ല': ഇടുക്കിയിൽ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

ഡിസിസി പ്രസിഡൻറ് സി.പി മാത്യുവിന് പരിക്ക്

MediaOne Logo

Web Desk

  • Updated:

    2026-01-27 09:04:26.0

Published:

27 Jan 2026 1:27 PM IST

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ല: ഇടുക്കിയിൽ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
X

ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി പ്രസിഡൻറ് സി.പി മാത്യുവിന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ സി.പി മാത്യുവിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മർദനത്തിന് നേതൃത്വം നൽകിയ പോലീസുകാരൻ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ലെന്ന് ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ ഇടുക്കി ചെറുതോണി റോഡ് ഉപരോധിച്ചു. ഡീൻ കുര്യക്കോസ് എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധം. മർദനത്തിൽ അന്വേഷിച്ചു നടപടി എടുക്കുമെന്ന ഇടുക്കി എസിപി യുടെ ഉറപ്പിനെ തുടർന്ന് റോഡ് ഉപരോധം അവസാനിപ്പിച്ചു.

ദേവസ്വം മന്ത്രി രാജിവെക്കുക മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപക പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. കാസർകോട് നടന്ന മാർച്ചിനിടെയും സംഘർഷമുണ്ടായി

TAGS :

Next Story