സ്വർണപ്പാളി വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പത്തനംതിട്ടയിലെ ഓഫീസിലേക്കായിരുന്നു മാർച്ച്

Photo| MediaOne
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതീകാത്മക സ്വർണപ്പാളിയുമേന്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു.
കല്ലേറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. മാർച്ചിന്റെ ഉദ്ഘാടകനായ സന്ദീപ് വാര്യരടക്കമുള്ള നേതാക്കൾക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.
Next Story
Adjust Story Font
16

