Quantcast

കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മുഖ്യമന്ത്രി ചെന്നൈയിൽ

ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എയർ ആംബുലൻസിൽ കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.

MediaOne Logo

Web Desk

  • Updated:

    2022-09-09 04:34:01.0

Published:

9 Sept 2022 9:53 AM IST

കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മുഖ്യമന്ത്രി ചെന്നൈയിൽ
X

ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിക്കാനായി ചെന്നൈയിലെത്തിയിട്ടുണ്ട്. രാവിലെ ചെന്നൈയിൽ എത്തിയ മുഖ്യമന്ത്രി ഇന്ന് പകൽ മുഴുവൻ കോടിയേരിക്കൊപ്പം ചെലവഴിക്കും.

ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എയർ ആംബുലൻസിൽ കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർ ചെന്നൈയിൽ കോടിയേരിയെ സന്ദർശിച്ചിരുന്നു.

TAGS :

Next Story