Quantcast

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിങ്കളാഴ്ചയാണ് എം. സ്വരാജ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Jun 2025 6:26 AM IST

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
X

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3. 30ന് കോടതിപടിയിലാണ് പരിപാടി.അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ചില രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതായിരിക്കും.

എൽഡിഎഫിന്റെ സംസ്ഥാന നേതാക്കളും മന്ത്രിമാരും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ചൊവ്വാഴ്ച പഞ്ചായത്ത് കൺവെൻഷനുകളും മൂന്ന്, നാല് തീയതികളിൽ ബൂത്ത് കൺവെൻഷനുകളും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് എം. സ്വരാജ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.

അതിനിടെ, നിലമ്പൂരിലെ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യാൻ ബിഡിജെഎസിന്റെ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേരും. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് പാലായിലാണ് യോഗം. തുടർന്ന് ജില്ലാ പ്രസിഡൻ്റുമാരെ പങ്കെടുപ്പിച്ച് യോഗം ചേരും.

ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഗിരീഷ് മേക്കാട് സ്ഥാനാർഥിയായേക്കും. നിലമ്പൂർ എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറിയായ ഗിരീഷ് 2016 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ബിഡിജെഎസിലും അഭിപ്രായ ഭിന്നതയുണ്ട്. എൻഡിഎ മത്സരിക്കാനില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ്റെ അഭിപ്രായത്തോടും ബിഡിജെഎസ് അണികൾക്ക് എതിർപ്പുണ്ട്.


TAGS :

Next Story