Quantcast

എ.കെ ശശീന്ദ്രനെതിരായ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും മന്ത്രിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    23 July 2021 1:47 PM GMT

എ.കെ ശശീന്ദ്രനെതിരായ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി
X

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടെ ഫോണ്‍ കോളിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെടുന്നതിന്റെ കൃത്യമായ സൂചന അദ്ദേഹത്തിന്റെ ഫോണ്‍ കോളില്‍ നിന്ന് വ്യക്തമല്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ അത് നിയമസഭയില്‍ തന്നെ ചീറ്റിപ്പോയത് നിങ്ങള്‍ കണ്ടതല്ലേ എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും മന്ത്രിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി മാത്രമാണ് മന്ത്രി വിളിച്ചത് എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

അതേസമയം കേസ് ഒത്തിതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്നാരോപിച്ച് പരാതിക്കാരി മന്ത്രിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസ് അട്ടിറിക്കാന്‍ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിച്ചതിനാലാണ് പരാതി നല്‍കി 23 ദിവസം പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറാവാതിരുന്നത് എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

TAGS :

Next Story