Quantcast

ഇത് കേരളമാണ്, ഭരിക്കുന്നത് എൽഡിഎഫാണ്, എന്തും വിളിച്ചുപറയാവുന്ന നാടല്ല ഇത്: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കടുത്ത മതസ്പർധ വളർത്തുന്ന പ്രസംഗത്തിൽ പൊലീസ് ഒരു സമ്മർദവും പരിഗണിക്കാതെ അറസ്റ്റ് ചെയ്തു. എന്നാൽ ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ പി.സി ജോർജ് അതേ പരാമർശം ആവർത്തിച്ചുവെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-05-25 12:16:19.0

Published:

25 May 2022 12:07 PM GMT

ഇത് കേരളമാണ്, ഭരിക്കുന്നത് എൽഡിഎഫാണ്, എന്തും വിളിച്ചുപറയാവുന്ന നാടല്ല ഇത്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി ജോർജ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീചമായ വാക്കുകളാണത്. അതുകേട്ടപ്പോൾ സംഘ്പരിവാറിന് അമിത സന്തോഷം. എന്നാൽ ഇത് കേരളമാണെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നും ഓർക്കണം. എന്തും വിളിച്ചുപറയാനുള്ള നാടല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കടുത്ത മതസ്പർധ വളർത്തുന്ന പ്രസംഗത്തിൽ പൊലീസ് ഒരു സമ്മർദവും പരിഗണിക്കാതെ അറസ്റ്റ് ചെയ്തു. എന്നാൽ ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ പി.സി ജോർജ് അതേ പരാമർശം ആവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലെ മതിനിരപേക്ഷതക്ക് പോറലേൽക്കരുതെന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത്. വർഗീയ ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു 10 വയസ്സുകാരൻ ഉയർത്തിയത് അപകടകരമായ മുദ്രാവാക്യമാണ്. കടുത്ത വർഗീയത പടർത്തുന്ന മുദ്രാവാക്യമാണത്. കുട്ടിയെ വർഗീയതക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തത്. കുട്ടിക്ക് മുദ്രാവാക്യത്തിന്റെ അപകടം അറിയില്ല. അതുകൊണ്ട് തന്നെ കുട്ടിയെ ചുമലിലേറ്റിയ ആളെ അറസ്റ്റ് ചെയ്തു. ആ വിഷയത്തിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങുകയാണ്, ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരെ കൂടുതൽ പാപ്പരാക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതിസമ്പന്നർക്ക് മാത്രമാണ് പുരോഗതിയുള്ളത്. ദേശീയതലത്തിൽ കോൺഗ്രസിന്റെ നിലപാടുകൾ ആർക്കാണ് ഗുണകരമാവുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസ് ബിജെപിയുടെ വർഗീയശ്രമങ്ങളെ ദുർബലപ്പെടുത്തുന്നില്ല. ബിജെപി നേതൃനിരയിൽ കോൺഗ്രസിന്റെ വലിയ നിരതന്നെ കാണാം. ബിജെപിയിലേക്ക് ഏറ്റവും കൂടുതൽപേരെ സംഭാവന ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story