സിഎംആർഎൽ - എക്സാലോജിക് കരാറിലെ സിബിഐ അന്വേഷണ ആവശ്യം; ഹരജി കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
നവംബർ മൂന്നിന് കേസിൽ വാദം കേൾക്കാനിരിക്കെയാണ്, ജഡ്ജിയുടെ പിൻമാറ്റം

കൊച്ചി: സിഎംആർഎൽ - എക്സാലോജിക് കരാറിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് വി.എം ശ്യാംകുമാർ ആണ് പിന്‍മാറിയത്. കാരണം വ്യക്തമാക്കാതെയാണ് ജഡ്ജി പിന്മാറ്റം. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഹരജി കേൾക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിയാണ് ജസ്റ്റിസ് വി.എം ശ്യാംകുമാർ. നവംബർ മൂന്നിന് കേസിൽ വാദം കേൾക്കാനിരിക്കെയാണ്, ജഡ്ജിയുടെ പിൻമാറ്റം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും.
Next Story
Adjust Story Font
16

