Quantcast

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യം; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    1 Aug 2025 4:06 PM IST

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യം; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
X

തിരുവനന്തപുരം: താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്. സാങ്കേതിക , ഡിജിറ്റല്‍ സര്‍വ്വകലാശാല നിയമപ്രകാരം അല്ല നിയമനം നടത്തിയത്.

സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവര്‍ണ്ണറില്‍ നിന്ന് ഉണ്ടായത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.

ചാന്‍സിലര്‍ സര്‍ക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധി. ഇന്ന് നിയമിച്ചവര്‍ സര്‍ക്കാര്‍ പാനലില്‍ ഉള്ളവരല്ലെന്നും കത്തില്‍ പറയുന്നു.

TAGS :

Next Story