കോസ്റ്റല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.കെ അസീമുദ്ദീന്‍ അന്തരിച്ചു
കുവൈത്ത് എന്‍ബിടിസിയില്‍ പ്രോജക്ട് എന്‍ജിനീയറായിരുന്നു

ഖത്തറിലും സൗദിയിലുമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നോര്‍ത്ത് പറവൂര്‍ മന്നം ആനച്ചാലില്‍ കോനേക്കാട്ട് പറമ്പില്‍ കെ.കെ അസീമുദ്ദീന്‍ (83) അന്തരിച്ചു. കുവൈത്ത് എന്‍ബിടിസിയില്‍ പ്രോജക്ട് എന്‍ജിനീയറായിരുന്നു.
പാറപ്പുറം മഹല്ല് ജമാഅത്ത്, മന്നം ഇസ്‌ലാമിക് യുപി സ്‌കൂള്‍, മാഞ്ഞാലി തണല്‍ പെയിന്‍ & പാലിയേറ്റീവ്, മന്നം ഇസ്‌ലാമിയ കോളജ് എന്നിവയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോസ്റ്റല്‍ ഗ്രൂപ്പ് സിഇഒയും മീഡിയവണ്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ നിഷാദ് അസീം മകനാണ്.
നദീറ ബീഗമാണ് ഭാര്യ. മറ്റ് മക്കള്‍: സ്വപ്ന, സജ്‌ന. മരുമക്കള്‍: ഡോ. റഊഫ് (ദുബൈ), ഷഹന (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (സൗദി അറേബ്യ). ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30ന് പാറപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story
Adjust Story Font
16

