കൊച്ചി കപ്പൽ അപകടം; എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമകൾ ഹൈക്കോടതിയിൽ 5.97 കോടി രൂപ കെട്ടിവച്ചു
കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹരജിയിലാണ് നടപടി

കൊച്ചി: കൊച്ചിയിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമകൾ ഹൈക്കോടതിയിൽ 5.97 കോടി രൂപ കെട്ടിവച്ചു. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയാണ് 5.97 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചത്. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹരജിയിലാണ് നടപടി.
കപ്പല്‍ കമ്പനി നല്‍കിയ തുക സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി നിർദേശിച്ചു. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നൽകിയ നിർദേശം. കഴിഞ്ഞതവണ ഹരജി പരിഗണിക്കവെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്‌സി മാൻസ എഫ് കപ്പൽ തടഞ്ഞു വയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തുടർന്നാണ് കപ്പൽ ഉടമകൾ പണം കെട്ടിവച്ചത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

