Quantcast

പിഞ്ചുകുഞ്ഞിനെ പൂവൻ കോഴി കൊത്തി പരിക്കേൽപ്പിച്ചു; ഉടമക്കെതിരെ കേസ്

രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനു താഴെയും തലയ്ക്കു പിന്നിലും കൊത്തി ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് കേസ്.

MediaOne Logo

Web Desk

  • Published:

    23 Nov 2022 3:35 PM IST

പിഞ്ചുകുഞ്ഞിനെ പൂവൻ കോഴി കൊത്തി പരിക്കേൽപ്പിച്ചു; ഉടമക്കെതിരെ കേസ്
X

കൊച്ചി: പിഞ്ചു കുഞ്ഞിനെ കൊത്തി പരിക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവിലാണ് സംഭവം. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനു താഴെയും തലയ്ക്കു പിന്നിലും കൊത്തി ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് കേസ്. കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് ഏലൂർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 18-നാണ് കേസിനാസ്പദമായ സംഭവം. മഞ്ഞുമ്മൽ സ്വദേശിയായ പരാതിക്കാരനെ കാണാൻ ആലുവയിൽനിന്ന് മകളും കുടുംബവും എത്തിയിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ ആണ് പൂവൻ കോഴി ആക്രമിച്ചത്. ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്.

TAGS :

Next Story