Quantcast

വെളിച്ചെണ്ണ സര്‍വകാല റെക്കോഡിലേക്ക്; കിലോയ്ക്ക് വില 400 കടന്നു

കമ്പനികള്‍ വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നതാണ്‌ വില വര്‍ധനവിന് കാരണം

MediaOne Logo

Web Desk

  • Published:

    18 Jun 2025 5:00 PM IST

വെളിച്ചെണ്ണ സര്‍വകാല റെക്കോഡിലേക്ക്; കിലോയ്ക്ക് വില 400 കടന്നു
X

തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോര്‍ഡില്‍. നിലവില്‍ മില്ലുകളില്‍ ഒരുകിലോ വെളിച്ചെണ്ണയുടെ വില 400 കടന്നു. അഞ്ഞൂറ് രൂപ എത്തിയേക്കുമെന്നാണ് ഉടമകള്‍ പറയുന്നത്. ബ്രാന്‍ഡഡ് വെളിച്ചെണ്ണ പാക്കറ്റുകള്‍ 380 രൂപക്കാണ് ഇന്ന് വില്‍ക്കുന്നത്.

82 രൂപയാണ് ഒരു കിലോ തേങ്ങയുടെ വില. 67 മുതല്‍ 70 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉത്പാദനം കുറഞ്ഞതും അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധനവിന് കാരണം.


TAGS :

Next Story