Quantcast

വെളിച്ചെണ്ണ വില കുറയും, കെ റൈസ് എട്ട് കിലോ 33 രൂപ നിരക്കില്‍ നല്‍കും: ജി.ആര്‍ അനില്‍

ഈ മാസം 22 മുതൽ ശബരി വെളിച്ചെണ്ണ 319 രൂപയ്ക്ക് നൽകും

MediaOne Logo

Web Desk

  • Published:

    16 Sept 2025 8:33 PM IST

വെളിച്ചെണ്ണ വില കുറയും, കെ റൈസ് എട്ട് കിലോ 33 രൂപ നിരക്കില്‍ നല്‍കും: ജി.ആര്‍ അനില്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഈ മാസം 22 മുതൽ ശബരി വെളിച്ചെണ്ണ 319 രൂപയ്ക്ക് നൽകും. 339 രൂപയിൽ നിന്നാണ് വില കുറച്ചത്.

സബ്‌സിഡിയില്ലാതെ സപ്‌ളൈകോ വഴി ലിറ്ററിന് 389 രൂപയ്ക്ക് വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണ തിങ്കളാഴ്ച മുതല്‍ 359 രൂപയ്ക്ക് ലഭിക്കും. പൊതുമേഖലാ സ്ഥാപനമായ കേര ഫെഡിൻ്റെ കേര വെളിച്ചെണ്ണ ലിറ്ററിന് നിലവിലെ വില 429 രൂപയാണ്. തിങ്കാളാഴ്ച മുതല്‍ ഇത് 10 രൂപ കുറച്ച് 419 രൂപയ്ക്ക് ലഭിക്കും.

33 രൂപ നിരക്കിൽ എട്ട് കിലോ കെ റൈസ് അരി നൽകും. 25 രൂപ നിരക്കിൽ 20 കിലോ സ്പെഷ്യൽ അരി നൽകുന്നതും തുടരും.

TAGS :

Next Story