റാഗിങ്ങിനിടെ സംഘം ചേർന്ന് മർദനം; വിദ്യാർഥിയുടെ നട്ടെല്ലിന് ഗുരുതര പരിക്ക്

ആക്രമികൾക്കെതിരെ നടപടിയെടുക്കാൻ ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ഷേപം

MediaOne Logo

Web Desk

  • Updated:

    2022-06-24 01:57:13.0

Published:

24 Jun 2022 1:57 AM GMT

റാഗിങ്ങിനിടെ സംഘം ചേർന്ന് മർദനം; വിദ്യാർഥിയുടെ നട്ടെല്ലിന് ഗുരുതര പരിക്ക്
X

കോഴിക്കോട്:ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജിൽ റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. നട്ടെല്ലിന് സാരമായി പരിക്കേറ്റ രണ്ടാംവർഷ ബിരുദ വിദ്യാർഥി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ കോളേജധികൃതർ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായ മുക്കം കുമാരനല്ലൂർ സ്വദേശി അഹമ്മദ് മുസ്‌ലിഹിനെയാണ് കോളേജിലെ സീനിയർ വിദ്യാർഥികൾ മർദിച്ചത്. കോളേജിലേക്ക് ബൈക്കിൽ വരുന്നതിനെ ചോദ്യം ചെയ്തായിരുന്നു വളഞ്ഞിട്ടുള്ള മർദനം. പരീക്ഷയെഴുതാനെത്തിയ മുസ്‌ലിഹിന് നട്ടെലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പരീക്ഷ എഴുതാനും കഴിഞ്ഞില്ല.

സംഭവത്തിൽ കോളേജധികൃതർക്ക് പരാതി നൽകിയിട്ടുംനടപടിയെടുത്തില്ലെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു. അക്രമികളിലൊരാൾക്ക് മാനേജ്‌മെൻറുമായുള്ള അടുത്ത ബന്ധമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം . എന്നാൽ സാക്ഷിമൊഴികളനുസരിച്ച് ഒരാൾ മാത്രമാണ് മർദിച്ചതെന്നും ഈ വിദ്യാർഥിയെ ഇതുവരെ തിരിച്ചെടുത്തില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.അതേസമയം കണ്ടാലറിയാവുന്ന 4 വിദ്യാർഥികൾക്കെതിരെ മർദനമേറ്റ വിദ്യാർഥിയുടെ കുടുംബം മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
TAGS :

Next Story