Quantcast

കോളജ് വിദ്യാർഥിനിയുടെ മരണം; സ്വകാര്യ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി എം.കെ അബ്ദുൽ ഷുഹൈബാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    3 Nov 2022 12:49 PM IST

കോളജ് വിദ്യാർഥിനിയുടെ മരണം; സ്വകാര്യ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ
X

കാസർകോട്: കാഞ്ഞങ്ങാട് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി എം കെ അബ്ദുൽ ഷുഹൈബാണ് (20) അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകൾ നന്ദ (20) ആത്മഹത്യ ചെയ്തത്. സ്വകാര്യ ഫോട്ടോകൾ സാമൂഹ്യമാധ്യമം വഴി പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഷുഹൈബുമായി വീഡിയോ കോളില്‍ നന്ദ സംസാരിച്ചിരുന്നു.

ഇതിന് പിന്നാലെ ആത്മഹത്യഭീഷണിയും മുഴക്കിയിരുന്നു. ഇക്കാര്യം ഷുഹൈബ് തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വീട്ടുകാര്‍ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് നന്ദയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


TAGS :

Next Story