Quantcast

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം; നിരവധി വിവാദ വിഷയങ്ങൾ ചർച്ചയാകും

രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-04-28 01:17:27.0

Published:

28 April 2022 1:13 AM GMT

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം; നിരവധി വിവാദ വിഷയങ്ങൾ ചർച്ചയാകും
X

പത്തനംതിട്ട: ഡി.വൈ.എഫ്.ഐയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ കൊടിയുയർന്നു. ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. മൂന്ന് വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സമ്മേളനത്തിൽ നിരവധി വിവാദ വിഷയങ്ങൾ ചർച്ചയാകും.

വിവിധ ജില്ലകള്‍ പിന്നിട്ടെത്തിയ പതാക - കൊടിമര ജാഥകളും ദീപ ശിഖാ പ്രയാണവും ഇന്നലെ വൈകിട്ടാണ് പത്തനംതിട്ടയിലെത്തിയത്. സംഘാടക സമിതി ചെയർപേഴ്സണായ മന്ത്രി വീണ ജോർജും സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളും ചേർന്ന് ജാഥകളെ സ്വീകരിച്ചു. യുവജന സംഘടനയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ കെ പി ഉദയഭാനുവാണ് പതാക ഉയർത്തിയത്.

കഴിഞ്ഞ മൂന്ന് വർഷത്തെ സമര സംഘടനാ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്ന സമ്മേളനത്തില്‍ നിരവധി വിവാദ വിഷയങ്ങള്‍ ചർച്ചയാകാനിടയുണ്ട്. കെ - റെയില്‍ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് വിവിധ ജില്ലാ സമ്മേളനങ്ങളിലായി വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരായ പരാതികളും ലൗ ജിഹാദ്‌ - ഹലാല്‍ വിവാദങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും.

സംഘടനാ നേതാക്കളില്‍ ചിലർക്കെതിരായ ആരോപണങ്ങളും ക്രമിനല്‍ സംഘങ്ങളുമായുള്ള ബന്ധങ്ങളും സംബന്ധിച്ച് നിരവധി പരാതികളാണ് സമ്മേളനക്കാലയളവില്‍ സിപിഎമ്മിന് ലഭിച്ചത്. ഇത്തരം ആളുകളളോടുള്ള വിയോജിപ്പും സമ്മേളന പ്രതിനിധകള്‍ പൊതു ചർച്ചയില്‍ ഉന്നയിക്കും. പ്രായ പരിധി മാനദണ്ഡങ്ങള്‍ കർശനമായി നടപ്പാക്കുന്ന സമ്മേളനത്തില്‍ ഇതിനെതിരെയും വിമർശനം ഉയരാന്‍ സാധ്യതയുണ്ട് . അതേസമയം റീ സൈക്കിള്‍ കേരള - കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ തുടങ്ങിയ കാമ്പയിനുകളെ ഉയർത്തിക്കാട്ടിയാവും നിലവിലെ സംസ്ഥാന നേതൃത്വം വിമർശനങ്ങള്‍ക്ക് മറുപടി നല്‍കുക.

TAGS :

Next Story