ഭാര്യയെ ശല്യം ചെയ്തതിന് പരാതി നൽകി: യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി
വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയത്

ഭാര്യയെ ശല്യം ചെയ്തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. മലപ്പുറം വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദനമേറ്റത്. സംഭവത്തിൽ പോലീസ് അനാസ്ഥയെന്നാരോപിച്ച് സിപിഎം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയത് . ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മർദ്ദിച്ചുവെന്നാണ് പരാതി .
ഹാഷിം നൽകിയ പരാതിയിൽ പോലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് സിപിഎം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. അക്രമികളെ ഉടൻ പിടികൂടുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
Watch Video Report
Adjust Story Font
16

